1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum man suicide

തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

Trivandrum
തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി സുനില്‍ കുമാറാണ്(33) ആത്മഹത്യ ചെയ്തത്. ഇയാള്‍ രണ്ടുദിവസം മുമ്പായിരുന്നു ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയത്.
 
ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു യുവാവെന്നാണ് കിട്ടുന്ന വിവരം. ഭാര്യവീട്ടിലെത്തിയ ശേഷം മകനെ കാണുകയും പിന്നീട് ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
അടുത്ത ലേഖനം
ഇന്ത്യ - ചൈന സംഘര്‍ഷം: സ്ഥിതി ഗുരുതരമാകുന്നു? 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍