അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 60 പേർക്ക് രോഗമുക്തി
- സംവിധായകന് സച്ചിയുടെ ആരോഗ്യ നില മോശമായി; അനസ്തേഷ്യ നല്‍കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി
- പങ്കാളിയ്ക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം ഇതാണ് അറിയൂ !
- ഒരുപാട് ഇഷ്ടം തോന്നുമ്പോൾ പങ്കാളിയെ കടിയ്ക്കാറുണ്ടോ ? എങ്കിൽ ഇക്കാര്യം അറിയൂ !
- മലപ്പുറംജില്ലയില്‍ ചികിത്സയിലായിരുന്ന പത്തുപേര്‍ കൊവിഡ് മുക്തരായി
കേരളത്തില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 60പേര്‍ക്ക് രോഗം ഭേദമായി
കേരളത്തില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.