തമിഴ്‌നാട്ടിൽ ഇന്ന് പുതുതായി 1515 കൊവിഡ് കേസുകൾ, രോഗബാധിതരുടെ എണ്ണം 48,000 കടന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 ജൂണ്‍ 2020 (19:46 IST)
ചെന്നൈ: തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1515 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 49 പേരാണ് ഒരു ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 48,019 ആയി. 528 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നിലവിൽ 20,706 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.ആകെ 26,782 പേര്‍ രോഗമുക്തി നേടി. ഇന്ന് മാത്രം 1438 പേര്‍ രോഗമുക്തരായെന്നും സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :