1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

പിതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്

Murder
തിരുവനന്തപുരം: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് കോടതി ജീവപര്യന്തം തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. നെടുമങ്ങാട് ആനാട് ചാരുവിളാകത്ത് വീട്ടിൽ അരുണിനെയാണ് (30) കോടതി ശിക്ഷിച്ചത്.

2016 സെപ്തംബർ പതിനാലിനായിരുന്നു ആനാട് സ്വദേശി അശോകൻ കൊല്ലപ്പെട്ടത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനാണ് ശിക്ഷിച്ചത്. പിഴ തുകയിൽ നിന്ന് ഒരു ലക്ഷം രൂപ അശോകന്റെ ഭാര്യ രമാ ദേവിക്കും ഒരു ലക്ഷം രൂപ മകൾ അശ്വതിക്കും നൽകാനാണ് കോടതി വിധി.

അച്ഛനും മകനും തമ്മിലുണ്ടായ വാക്കു തർക്കത്തിനൊടുവിൽ മകൻ പിതാവിന്റെ നെഞ്ചിൽ ചവിട്ടുകയും തല ചുവരിൽ ചേർത്ത് വച്ച് ഇടിക്കുകയും ചെയ്തു എന്നാണു പ്രോസിക്യൂഷൻ കേസ്. കുഴഞ്ഞു വീണ അശോകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അടുത്ത ലേഖനം
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് 51 വർഷം കഠിനതടവ്