1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Father killed his own son arrested

മകനെ പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

Murder
തൃശൂർ : മുപ്പത്തൊമ്പതുകാരനായ സ്വന്തം മകനെ പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വീട്ടിൽ ബാബു എന്ന 59 കാരനെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
 
മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് അച്ഛനും മകനും തമ്മ കൈയാങ്കളിയിലേക്കും മകന്റെ കൊലപാതകത്തിലേക്കും നീങ്ങിയത്. കഴിഞ്ഞ പത്താം തീയതിയായിരുന്നു ഇരുവരും മദ്യപിച്ച എത്തിയ ശേഷം ഉണ്ടായ വഴക്കിനൊടുവിൽ ബാബു ബൈജുവിന്റെ തലയ്ക്ക് പട്ടിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചത്.
 
ഗുരുതരമായി പരിക്കേറ്റ ബൈജുവിനെ കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. 
 
അടുത്ത ലേഖനം
ആറ്റുകാല്‍ പൊങ്കാല മഹോത്സവം: കുത്തിയോട്ട വ്രതം ആരംഭിച്ചു