ക്രിസ്മസ് അടിച്ചുപൊളിച്ച് മലയാളികൾ, 3 ദിവസം കൊണ്ട് ബെവ്കോ വിറ്റത് 154.77 കോടിയുടെ മദ്യം, മുന്നിൽ ചാലക്കുടി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ഡിസം‌ബര്‍ 2023 (15:26 IST)
ഈ വര്‍ഷവും ക്രിസ്മസ് സീസണില്‍ ബെവ്‌കോയില്‍ റെക്കോര്‍ഡ് മദ്യവില്പന. ക്രിസ്മസ് അനുബന്ധിച്ച് അവസാന മൂന്ന് ദിവസം കൊണ്ട് 154.77 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റഴിച്ചത്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യവിലപനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 69.55 കോടി രൂപയുടേതായിരുന്നു. ഈ വര്‍ഷം 22,23 തീയ്യതികളില്‍ 84.04 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ ഡിസംബര്‍ 22,23 തീയ്യതികളില്‍ ഇത് 75.41 കോടി രൂപയുടെ മദ്യമായിരുന്നു.

ഇത്തവണ ചാലക്കുടിയില്‍ 63, 85,290 രൂപയുടെ മദ്യമാണ് വിറ്റുപോയത്. 62,87,120 രൂപയുടെ മദ്യവില്‍പ്പന നടന്നത് ചങ്ങനാശേരിയാണ് രണ്ടാം സ്ഥാനത്ത്. ഇരിങ്ങാലക്കുട, പവര്‍ഹൗസ് ഔട്ട്‌ലറ്റ്,നോര്‍ത്ത് പറവൂര്‍ എന്നീ ബെവ്‌കോ ഔട്ട്‌ലറ്റുകളും ആദ്യ അഞ്ചില്‍ ഇടം പിടിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :