വഴുതയ്ക്കാട്-ജഗതി റോഡ് ടാറിങ്; ഡിസംബര്‍ മൂന്ന് വരെ ഭാഗിക ഗതാഗത നിയന്ത്രണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 നവം‌ബര്‍ 2023 (08:08 IST)
തിരുവനന്തപുരം വഴുതയ്ക്കാട് - പൂജപ്പുര റോഡില്‍ വഴുതയ്ക്കാട് ജങ്ഷന്‍ മുതല്‍ ജഗതി ജങ്ഷന്‍ വരെ ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍, ഇന്ന് മുതല്‍ ഡിസംബര്‍ മൂന്ന് വരെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്.

റോഡുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പൂജപ്പുര നിന്നും വഴുതയ്ക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നു പോകാവുന്നതാണ്. അതേസമയം വഴുതയ്ക്കാട് നിന്നും ജഗതി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വഴുതയ്ക്കാട്-ഇടപ്പഴിഞ്ഞി-ജഗതി വഴി പോകണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :