ചൈനയില്‍ കുട്ടികളിലെ ശ്വാസകോശ രോഗം: ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (14:22 IST)
ചൈനയില്‍ കുട്ടികളിലെ ശ്വാസകോശ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഗുജറാത്ത്, കര്‍ണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ചൈനയില്‍ കുറച്ച് ആഴ്ചകളായി കുട്ടികളില്‍ ശ്വാസകോശരോഗങ്ങള്‍ കൂടിവരുകയാണ്.

രോഗത്തെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കാനും തീരെ അടുത്ത് ഇടപഴകുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാനും കൈകള്‍ വൃത്തിയാക്കാനുമുള്ള നിര്‍ദേശങ്ങളാണ് നല്‍കുന്നത്. ഇത് കൊവിഡ് പോലുള്ള പുതിയ പകര്‍ച്ചവ്യാധിയല്ലെന്നും മഞ്ഞുകാലത്ത് വരുന്ന രോഗമാണെന്നും ലോകാരോഗ്യ സംഘടന നേരത്തേ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :