ഇനി പ്രണവ് മോഹന്‍ലാലിന്റെ കാലം ! നടന്റെ മുമ്പില്‍ വമ്പന്‍ സിനിമകള്‍, വിനീത് ശ്രീനിവാസന് ശേഷം ആഷിക് അബുവും അന്‍വര്‍ റഷീദും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (15:51 IST)
പ്രണവ് മോഹന്‍ലാല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. അടുത്തവര്‍ഷം വേനല്‍ അവധിക്കാലത്ത് പ്രദര്‍ശനത്തിന് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഹൃദയത്തിന് ശേഷം പിന്നീട് പ്രണവിനെ സിനിമയില്‍ കണ്ടിരുന്നില്ല. വലിയ സിനിമകളുമായി കരിയര്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തിലാണ് പ്രണവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

'വര്‍ഷങ്ങള്‍ക്ക് ശേഷം'എന്ന സിനിമയ്ക്കു ശേഷം സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ചിത്രത്തില്‍ പ്രണവ് നായകനാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആഷിക് അബു സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവും നടന് മുന്നിലുണ്ടെന്നാണ് കേള്‍ക്കുന്നത്. താരപദവി നോക്കാതെ നല്ല സിനിമകളുടെ ഭാഗമാകാനാണ് പ്രണവ് ശ്രമിക്കുന്നത് എന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീര്‍ന്നില്ല ബേസില്‍ ജോസഫ് സംവിധാനം ചെയ്യാന്‍ പോകുന്ന ഒരു സിനിമയില്‍ കൂടി നായികനായി പ്രണവ് എത്തും. നവാഗതനായ ധനഞ്ജയ് ഒരുക്കുന്ന ദിലീപ് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ അതിഥി വേഷം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :