ബിരുദമുണ്ടോ? 25,000 രൂപ വരെ ശമ്പളം ലഭിക്കും, അപേക്ഷ നൽകാൻ 5 ദിവസം മാത്രം ബാക്കി

അഭിറാം മനോഹർ| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (19:17 IST)
അസാപ് കേരളയിൽ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.asapkerala.gov.in/careers/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 60 ശതമാനം മാർക്കോടെ റെഗുലർ ബിരുദമുള്ളവരായിരിക്കണം.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്. 03.12.2023 വൈകീട്ട് 5 മണിവരെയാണ് അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കുവാനാവുക. പരിചയസമ്പന്നതയുടെ അടിസ്ഥാനത്തിൽ 17,500 രൂപ മുതൽ 25,000 വരെ തുക പ്രതിമാസം ശമ്പളമായി ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :