അഭിറാം മനോഹർ|
Last Modified ബുധന്‍, 29 നവംബര്‍ 2023 (15:42 IST)
സര്‍വകാല റെക്കോര്‍ഡിലെത്തി കേരളത്തിലെ സ്വര്‍ണവില. ആഗോളതലത്തില്‍ സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്ന് 600 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 46,480 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 5810 രൂപയാണ്. ഇതാദ്യമായാണ് സ്വര്‍ണ്ണവില പവന് 46,000 രൂപ പിന്നിടുന്നത്.
പവന് 46,480 രൂപ എത്തുന്നതോടെ ആഭരണത്തിന് മുകളിലുള്ള ജിഎസ്ടി,പണിക്കൂലി,ഹോള്‍മാര്‍ക്ക് ഫീസ് എന്നിവയെല്ലാം കഴിഞ്ഞ് വരുമ്പോള്‍ 50,500 രൂപയെങ്കിലും ഒരു പവന്‍ സ്വര്‍ണ്ണത്തിന് മുകളില്‍ ചിലവാകും. പണിക്കൂലി കൂടിയ ആഭരണങ്ങള്‍ക്ക് ഇതിന് മുകളിലും നല്‍കേണ്ടതായി വരും. സാധാരണക്കാര്‍ക്ക് ഇതോടെ സ്വര്‍ണ്ണമെന്നത് പൊള്ളുന്ന അനുഭവം തന്നെയായി മാറുമെന്ന് ഉറപ്പ്. വിപണിയില്‍ ഡോളര്‍ വില താഴുന്നതും സ്വര്‍ണ്ണവില ഇനിയും ഉയരുമെന്ന സൂചനയാണ് നല്‍കുന്നത്.