ഈ ആരാധകർ അത് അർഹിക്കുന്നു, ബ്ലാസ്റ്റേഴ്സിന് കിരീടം നേടികൊടുക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വുകോമനോവിച്ച്

അഭിറാം മനോഹർ| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (19:30 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം ആരാധകപിന്തുണയുള്ള ടീമാണെങ്കിലും ലീഗ് കിരീടം ഇതുവരെയും സ്വന്തമാക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായിട്ടില്ല.ഇവാന്‍ വുകോമനോവിച്ച് പരിശീലകനായെത്തിയതിന് ശേഷം പ്രകടനങ്ങളില്‍ ടീം സ്ഥിരത പുലര്‍ത്തുന്നുണ്ടെങ്കിലും കഴിഞ്ഞ 2 സീസണുകളിലും ടീമിനെ ജേതാക്കളാക്കാന്‍ ഇവാന് സാധിച്ചിരുന്നില്ല.

പരിശീലകനായി എത്തിയ ആദ്യ സീസണില്‍ തന്നെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിക്കാന്‍ വുകാമനോവിച്ചിന് സാധിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ടീം പ്ലേ ഓഫിലെത്തിയെങ്കിലും മുന്നേറാന്‍ സാധിച്ചില്ല. ഈ സീസണിലും മികച്ച പ്രകടനമാണ് ടീം നടത്തുന്നത്. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സിന് കിരീടം നേടികൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇവാന്‍. ഐഎസ്എല്‍ ട്രോഫി എല്ലാവരുടെയും സ്വപ്നമാണ്. ഞങ്ങളും അത് സ്വപ്നം കാണുകയും അതിനെ ആഗ്രഹിക്കുകയും ചെയ്യുന്നു. അതിന് വേണ്ടി കഠിനാധ്വാനം തന്നെയാണ് ചെയ്യുന്നത്. ഈ ആരാധകര്‍ എല്ലാ സീസണിലും കിരീടം അര്‍ഹിക്കുന്നു. നമ്മള്‍ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. കൊച്ചിയിലേക്ക് കിരീടം കൊണ്ടുവരാനും ആ ആവേശം അനുഭവിക്കാനും ഞങ്ങള്‍ കഴിവിന്റെ പരമാവധി ചെയ്യും. ഇവാന്‍ മാധ്യമങ്ങളോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :