അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയ ടീമുകളുടെ പേരുകള്‍ പുറത്തുവിട്ടു
- നവംബര്‍ 14 മുതല്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
- 'ഗോസിപ്പുകളെ കുറിച്ച് ഞങ്ങളുടെ ഫാമിലികള്‍ക്കും അറിയാം'; പ്രണവിനെ കുറിച്ച് കല്യാണി പ്രിയദര്ശന്
- വീണ്ടും സാരിയില്‍ തിളങ്ങി സുരഭി സന്തോഷ്, നടിയുടെ പുത്തന്‍ ചിത്രങ്ങള്‍
കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു
തിരുവനന്തപുരം കാട്ടാക്കടയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. അഭന്യ (18) ആണ് മരിച്ചത്. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭന്യ. ഫോണ്‍ ചെയ്യുന്നതിനായി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരു ഭാഗത്ത് മാറിനിന്നു.
ഈ സമയത്ത് വിഴിഞ്ഞം ഭാഗത്ത് നിന്ന് വന്ന കെഎസ്ആര്‍ടിസി ബസ് ഡിപ്പോയിലെത്തി. ബസ് ഡിപ്പോയില്‍ നിര്‍ത്തിയ ശേഷം അപ്രതീക്ഷിതമായി മുന്നോട്ടെടുത്തു. തുടര്‍ന്ന് ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയില്‍പെട്ട് അഭന്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം കെഎസ്ആര്‍ടിസി ജീവനക്കാരെ ബസ് ഡിപ്പോയിലുണ്ടായിരുന്ന യാത്രക്കാര്‍ കൈയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പിന്നീട് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.