സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 11 നവംബര്‍ 2023 (18:24 IST)
ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയ ടീമുകളുടെ പേരുകള്‍ പുറത്തുവിട്ടു. ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ടൂര്‍ണമെന്റിന് യോഗ്യത നേടിയത്. അതേസമയം ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക, നെതര്‍ലാന്റ് എന്നീ ടീമുകളാണ് അടുത്ത രണ്ടു സ്ഥാനങ്ങള്‍ക്കായുള്ള മത്സരത്തിലുള്ളത്.
ഇത് ലോകകപ്പ് പോയിന്റ് പട്ടികയിലുള്ള ഏഴും എട്ടും ടീമുകള്‍ക്കായിരിക്കും ലഭിക്കുന്നത്. അതേസമയം ലോകകപ്പ് സെമിയില്‍ യോഗ്യത നേടിയ ടീമുകളെ മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. ഇന്ത്യ നേരത്തേ സെമിയില്‍ പ്രവേശിച്ചിരുന്നു.