'ഗോസിപ്പുകളെ കുറിച്ച് ഞങ്ങളുടെ ഫാമിലികള്‍ക്കും അറിയാം'; പ്രണവിനെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 11 നവം‌ബര്‍ 2023 (15:39 IST)
തന്നെയും പ്രണവിനെയും ചേര്‍ത്തുണ്ടാക്കുന്ന ഗോസിപ്പുകള്‍ വായിച്ച് ചിരിക്കാറുണ്ടെന്ന് കല്യാണി പ്രിയദര്‍ശന്‍. തങ്ങളെ കുറിച്ചുള്ള പരദൂഷണങ്ങള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും അതെല്ലാം കേള്‍ക്കുമ്പോള്‍ ചിരിയാണ് തോന്നാറുള്ളതെന്നും കല്യാണി പറയുന്നു.

'എന്നെ ഏറ്റവും ചിരിപ്പിച്ച ഗോസിപ്പായിരുന്നു എന്നെയും പ്രണവിനെയും കുറിച്ച് കേട്ടതെല്ലാം. ഈ ഗോസിപ്പുകളെ കുറിച്ച് ഞങ്ങള്‍ക്കും ഞങ്ങളുടെ ഫാമിലികള്‍ക്കും അറിയാം. ഞങ്ങളെല്ലാവരും അത് കേട്ട് ചിരിക്കും അത്രയേ ഉള്ളൂ. എനിക്ക് പ്രണവിന്റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമാണ്. കാരണം ഹൃദയത്തില്‍ ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. അതിന് കാരണം ഞങ്ങളുടെ ഫ്രണ്ട്ഷിപ്പാണ്. ഇത്രയും വര്‍ഷമായ ഫ്രണ്ട്ഷിപ്പ് ഉള്ളതുകൊണ്ട് തന്നെ അത് വേറെ ആര്‍ക്കും മാച്ച് ചെയ്യാന്‍ പറ്റില്ല. ഞങ്ങളുടെ പെയര്‍ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

പ്രണവിനെ നേരിട്ടൊന്ന് കാണുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് സിനിമയില്‍ വരുന്നതിനു മുമ്പാണെങ്കിലും ശേഷമാണെങ്കിലും അങ്ങനെയാണ്. അവനെ അവസാനമായി കണ്ടത് ന്യൂ ഇയറിന് ആണ്. അതിനുശേഷം കണ്ടിട്ടില്ല. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ പ്രണവിനോട് സംസാരിച്ചിരുന്നു',-കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :