അനുബന്ധ വാര്‍ത്തകള്‍
- പൂട്ടിയിട്ട വീട്ടില്‍ നിന്ന് 40 പവന്റെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍
- വിതരണത്തിന് കൊണ്ടുപോയ സ്വർണ്ണം കവർന്ന കേസിൽ ഏഴു പേർ അറസ്റ്റിൽ
- ഒറ്റ ദിവസത്തിനുള്ളിൽ അഞ്ചു കടകളിൽ കവർച്ച നടത്തിയ ആൾ പിടിയിൽ
- ഒരു മാസത്തിനുള്ളിൽ 50 ലേറെ ബൈക്കുകൾ മോഷ്ടിച്ച യുവാക്കൾ പിടിയിൽ
- മൊബൈൽ മോഷ്ടിച്ച് എന്നാരോപിച്ചു വീട്ടമ്മയെ മർദ്ദിച്ച വ്യാപാരി വിഷം ഉള്ളിൽ ചെന്ന നിലയിൽ നിലയിൽ
വർക്ക്ഷോപ്പിൽ നിന്ന് കാർ മോഷ്ടിച്ച പ്രതി പോലീസ് പിടിയിൽ
തിരുവനന്തപുരം: വർക്ക്ഷോപ്പിൽ റിപ്പയറിനു എത്തിച്ച കാർ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി. വിതുര സ്വദേശി പ്രവീൺ എന്ന ഇരുപത്തെട്ടുകാരനാണ് പിടിയിലായത്. നാവായിക്കുളം മങ്ങാട്ടുവാതുക്കൽ ലാൽ ലാൽ വർക്ക്ഷോപ്പിൽ നിന്ന് കഴിഞ്ഞ ആഴ്ചയാണ് കാർ മോഷണം പോയത്.
നാവായിക്കുളം പട്ടാളംമുക്ക് സഹദേവന്റെ ഇന്നോവ കാറാണ് മോഷണം പോയത്. കാറും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് വാളക്കാട് വച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്തു നിർത്താതെ പോയ വാഹനം പുനലൂർ പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.
പിന്നീട് കല്ലമ്പലം പൊലീസിന് കൈമാറി. കാർ മോഷ്ടിച്ചതിനൊപ്പം ഇവിടത്തെ സി.സി.ടി.വി ഉപകരണങ്ങളും പ്രതി കൊണ്ടുപോയിരുന്നു. ഇതിനാൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്.

അടുത്ത ലേഖനം