1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

മാലിന്യം തോട്ടിൽ തള്ളിയ വാഹന ഉടമയ്ക്ക് ഇരുപതിനായിരം രൂപ പിഴ

Fine
തിരുവനന്തപുരം : മാലിന്യം തോട്ടിൽ തള്ളിയ വാഹന ഉടമയ്ക്ക് ഇരുപതിനായിരം രൂപ പിഴ വിധിച്ചു. ആറ്റിങ്ങൽ കരിച്ചിയിൽ പ്രദേശത്തെ തോട്ടിൽ മാലിന്യം തള്ളിയ കീഴാറ്റിങ്ങൽ ജെ.പി.നിവാസിൽ ജെ.പ്രകാശ് എന്നയാൾക്കാണ് നഗരസഭാ പിഴ ചുമത്തിയത്.

കെ.എൽ.16 എഫ് 5977 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള മഹീന്ദ്ര പിക്കപ്പ് വാഹനത്തിലാണ് മാലിന്യം തോട്ടിൽ തള്ളിയതായി കണ്ടെത്തി 20000 രൂപ പിഴ ചുമതത്തിയത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം ഇരുപത്തൊമ്പതിനായിരുന്നു കേസിനു ആസ്പദമായ സംഭവം. ചാക്കുകെട്ടുകളിലാക്കിയ മാലിന്യം തോട്ടിൽ തള്ളിയതിനാൽ ഒഴുക്ക് നിലയ്ക്കുകയും തോട് കരകവിഞ്ഞൊഴുകി സമീപത്തെ റോഡിലെ ഗതാഗതം മുടങ്ങുകയും ചെയ്തു.  
അടുത്ത ലേഖനം
ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കളരി ചികിത്സകന്‍ അറസ്റ്റില്‍