ഇരുചക്രവാഹനങ്ങളിൽ അഭ്യാസം : ഏഴു പേർക്കെതിരെ കേസെടുത്തു, മൂന്നര ലക്ഷം രൂപ പിഴ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 15 ഒക്‌ടോബര്‍ 2023 (13:35 IST)
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വിവിധ ഭാഗങ്ങളിൽ ബൈക്ക് അഭ്യാസം നടത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും വാഹനങ്ങളുടെ അനധികൃതമായ രൂപമാറ്റം നടത്തുകയും ചെയ്ത വിവിധ കേസുകളിലായി ഏഴു പേർക്കെതിരെ കേസെടുത്തു. ഇത് സംബന്ധിച്ചു പോലീസ് വിവിധ സമൂഹ മാധ്യമങ്ങളും പരിശോധിച്ചിരുന്നു.

പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി. നഗരത്തിലെ ട്രാഫിക് ചുമതലയുള്ള ഐ.ജി. ജി.സ്പർജൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു വ്യാപകമായ പരിശോധന നടത്തിയത്. ഒട്ടാകെ മൂന്നര ലക്ഷം രൂപ പിഴയും വസൂലാക്കി. ഇതിനൊപ്പം 35 വാഹനങ്ങളും പിടിച്ചെടുത്തു.

30 പേരുടെ ലൈസൻസ് റദ്ദാക്കാനും നടപടി എടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പൊതുജനത്തിന് മോട്ടോർ വാഹന നിയമ ലംഘനം നടത്തുന്നത് സംബന്ധിച്ച വിവരം
പോലീസിന്റെ 'ശുഭയാത്ര' വാട്ട്സ് ആപ്പ് നമ്പരായ - 9747001099 ൽ നൽകാമെന്നും അധികൃതർ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :