1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrown garbage outside fine rs 10,000

മാലിന്യം വലിച്ചെറിഞ്ഞ ആൾക്ക് പതിനായിരം രൂപാ പിഴ

Garbage
കൊല്ലം:  മാലിന്യം കവറിലാക്കി വലിച്ചെറിഞ്ഞ ആൾക്ക് പഞ്ചായത്ത് അധികാരികൾ പതിനായിരം രൂപാ പിഴയിട്ടു. ഓൺലൈനിൽ സാധനം വാങ്ങിയ കവർ നിറയെ മാലിന്യം പൊതിഞ്ഞായിരുന്നു ഇയാൾ ജലാശയത്തിനു സമീപം ഉപേക്ഷിച്ചത്.
 
കവറിൽ കണ്ട വിലാസം അനുസരിച്ചു പന്മന ഗ്രാമപഞ്ചായത്താണ് ഇയാൾക്കെതിരെ പിഴ ചുമത്തിയത്. പന്മന ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ സ്വീകരിച്ചത്.   
അടുത്ത ലേഖനം
എം.ഡി.എം.എ യും സ്വർണ്ണ ബിസ്കറ്റും കടത്തിയ ആൾക്ക് പത്ത് വർഷം കഠിനതടവ്