1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ഓണാഘോഷ വടംവലി മത്സരത്തിനിടെ മരക്കൊമ്പൊടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

Trivandrum
ഓണാഘോഷ വടംവലി മത്സരത്തിനിടെ മരക്കൊമ്പൊടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. വെട്ടു റോഡ് സ്വദേശി വിനേഷ് ആണ് മരിച്ചത്. 40 വയസ്സ് ആയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം കഴക്കൂട്ടം വെട്ടി റോഡ് മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. വെട്ടുറോഡ് ബ്രദേഴ്‌സ് ക്ലബ്ബിന്റെ ആഘോഷത്തിനിടെ മരക്കൊമ്പൊടിഞ്ഞു വീഴുകയായിരുന്നു.
 
മത്സരം നടക്കുന്നതിന് സമീപം നിന്ന ആല്‍മരത്തിന്റ ശിഖരം ഒടിഞ്ഞുവീഴുകയായിരുന്നു. ഇത് വിനേഷിന്റെ ദേഹത്ത് വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അടുത്ത ലേഖനം
റഷ്യയുടെ ആറു മേഖലകളില്‍ ഡ്രോണ്‍ ആക്രമണം നടത്തി യുക്രൈന്‍