സൈക്കിളില്‍ യാത്രയ്ക്കിടെ ബന്ധുവിന്റെ കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (08:27 IST)
സൈക്കിളില്‍ യാത്രയ്ക്കിടെ ബന്ധുവിന്റെ കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാക്കട പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാര്‍ ദീപാ ദമ്പതികളുടെ മകന്‍ ആദിശേഖര്‍ ആണ് മരിച്ചത്. 15 വയസ്സ് ആയിരുന്നു. കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിശേഖര്‍. ബന്ധുവിന്റെ കാറടിച്ചാണ് വിദ്യാര്‍ഥി മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ച് വീണ ആദിശേഖര്‍ ഉടന്‍ മരണപ്പെടുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :