ആയുര്‍വേദ പ്രകാരമുള്ള ഓണസദ്യയുടെ ആരോഗ്യഗുണങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (17:12 IST)
എല്ലാ രുചികളും ഒന്നിക്കുന്ന ഓണസദ്യ - കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. ലോകത്ത് മറ്റൊരിടത്തും അവകാശപ്പെടാനില്ലാത്ത രുചിയുടെ വൈവിധ്യമാണ് മലയാളികളുടെ സദ്യയുടെ പ്രത്യേകത. ഈ രുചിക്കൂട്ടിന് പ്രാദേശിക ഭേദം കൊണ്ടുണ്ടായ ചില്ലറ വ്യത്യാസങ്ങളുണ്ടെന്ന് മാത്രം.

ശരീരത്തിനു വേണ്ടി, ശരീരത്തെ അറിഞ്ഞുകൊണ്ട് തന്നെയാണ് മലയാളി തന്റെ സദ്യയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ആയുര്‍വേദപ്രകാരമുള്ള ഷഡ്രസങ്ങളുടെ യഥാവിധിയുള്ള കൂടിച്ചേരലുകളും ആധുനിക വൈദ്യശാസ്ത്രം പറയുന്ന സമീകൃതാഹാരത്തിന്റെ ഘടനയും മലയാളി സദ്യയിലുണ്ട്. മലയാളി വാഴയുടെ ഇലയിലാണ് സദ്യ വിളമ്പുക. വിളമ്പിനുമുണ്ട് ചില ക്രമങ്ങള്‍. അച്ചാറുകള്‍, തോരന്‍, പച്ചടി, കാളന്‍, അവിയല്‍ എന്നിങ്ങനെ ഇടത്ത് നിന്നും വലത്തോട്ട് വിളമ്പി പോരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :