സംസ്ഥാനത്ത് ഇന്നും നാളെയും മദ്യവില്‍പ്പനയില്ല; ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടഞ്ഞു കിടക്കും

രേണുക വേണു| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (07:50 IST)

സംസ്ഥാനത്ത് ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി എന്നിവയെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ക്ക് അവധി. നാളെ ഒന്നാം തിയതി ആയതിനാല്‍ ഡ്രൈ ഡേ ആണ്. ഈ രണ്ട് ദിവസങ്ങളിലും ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറന്നുപ്രവര്‍ത്തിക്കില്ല.

അതേസമയം സംസ്ഥാനത്ത് ഓണത്തിനു നടന്ന മദ്യവില്‍പ്പനയെ കുറിച്ചുള്ള കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഉത്രാടം വരെയുള്ള എട്ട് ദിവസങ്ങളിലായി 665 കോടി മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :