1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

പത്തനംതിട്ടയില്‍ ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം

Pathanamthitta
പത്തനംതിട്ടയില്‍ ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. സെന്‍ട്രല്‍ ജംഗ്ഷനില്‍ മിനി സിവില്‍ സ്റ്റേഷനു സമീപമാണ് സംഭവം. മൂന്നു കടകള്‍ക്ക് തീപിടിച്ചു. കൂടുതല്‍ ഫയര്‍ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 
 
നഗരത്തില്‍ ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തു. ഉച്ചയ്ക്ക് 1.50ന് സെന്‍ട്രല്‍ ജംഗ്ഷനിലെ കുരിശിനോടു ചേര്‍ന്ന ചിപ്സ് കടയ്ക്കാണ് ആദ്യം തീപിടിച്ചത്. 2 ബേക്കറികള്‍, ഒരു മൊബൈല്‍ ഷോപ്പ് എന്നിവ പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും