വരും കാലത്ത് ഇന്ത്യ കാത്തിരിക്കുന്നത് മരക രോഗങ്ങളെ!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 ജനുവരി 2023 (19:03 IST)
2040തോടെ ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 2.84 കോടിയാകുമെന്ന് അമേരിക്കന്‍ കാന്‍സര്‍ രോഗ വിദഗ്ധന്‍. ഡോ. ജെയിം ഏബ്രഹാം ആണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന്. കാന്‍സര്‍ അടക്കമുള്ള നിരവധി രോഗങ്ങളാണ് വരുംകാലങ്ങളില്‍ ഇന്ത്യ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2023 മനോരമ ഇയര്‍ബുക്കിലെഴുതിയ ലേഖനത്തിലാണ് ഡോ. ജെയിമിന്റെ മുന്നറിയിപ്പ്. ആഗോളവത്കരണം, വളരുന്ന സമ്ബദ്ഘടന, വയോജനസംഖ്യയിലെ വളര്‍ച്ച, മാറിയ ജീവിതശൈലി എന്നിവയാണിതിനു കാരണമെന്ന് ഓഹായോയിലെ ക്ലീവ്ലാന്റ് ക്ലിനിക്കിലെ മെഡിക്കല്‍ ഓങ്കോളജി, ഹീമാറ്റോളജി വിഭാഗം ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :