1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചു: തിരുവനന്തപുരത്ത് പോലീസിനെ അറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു

Trivandrum
തിരുവനന്തപുരത്ത് പോലീസിനെ അറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്ത് (28) ആണ് മരിച്ചത്. കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും യുവാവ് വിഴിഞ്ഞം പോലീസിനെ അറിയിച്ചു. തൊടുപുഴ സിഐക്കെതിരെയാണ് യുവാവിന്റെ പരാതി. പോലീസ് യുവാവിനെ പരാമവധി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ഓഡിയോയില്‍ കേള്‍ക്കാം.
 
പോലീസ് എന്റെ ജീവിതത്തില്‍ ഇല്ലാത്ത കേസ് എന്റെ തലയില്‍ കെട്ടിവച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് എന്റെ പേരില്‍ കേസ് എടുത്തത്. ഞാന്‍ 49 ദിവസം ജയിലില്‍ കിടന്നു. 17 ദിവസം എന്നെ മെന്റല്‍ ആശുപത്രിയിലാക്കി. നഷ്ടപ്പെട്ടുപോയ എന്റെ ഇമാജിനേഷന്‍ തിരിച്ചുകിട്ടുമോയെന്നും യുവാവ് ചോദിക്കുന്നു. ഈ ഫോണ്‍ കോള്‍ കഴിഞ്ഞാല്‍ ഞാന്‍ മരിക്കുമെന്നുമാണ് യുവാവ് പറഞ്ഞത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തിരുവനന്തപുരത്ത് മാരക മയക്കുമരുന്നുമായി മകനെ എക്‌സൈസ് പിടികൂടിയതില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു