തിരുവനന്തപുരത്ത് ഒരുവീട്ടിലെ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍
തിരുവനന്തപുരത്ത് ഒരുവീട്ടിലെ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍. കഠിനംകുളം സ്വദേശി രമേശന്‍, ഭാര്യ സുലജകുമാരി, മകള്‍ രേഷ്മ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസമാണ് രമേശന്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയത്.
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്. രമേശന്റെ വീടും പറമ്പും ബാങ്ക് ജപ്തി ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.