അനുബന്ധ വാര്‍ത്തകള്‍
- ട്രയിനില്‍ കൊല്ലത്തേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രകടനം
- പത്തനംതിട്ട നഗരത്തില്‍ ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; നായ ബസിടിച്ച് ചത്തു
- പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പാലക്കാട് യുവാവ് ജീവനൊടുക്കി
- നടി ഐശ്വര്യ സുരേഷ് വിവാഹിതയായി
- ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി: ആര്യ രാജേന്ദ്രനെതിരെ വിമര്‍ശന പ്രവാഹം
രാജ്യത്തെ ആദ്യ സൈക്കിള്‍ ഡീജെയിങ് നാളെ തിരുവനന്തപുരത്ത് ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സൈക്കിള്‍ ഡീജെയിങ് ഞായര്‍ രാവിലെ 6.30ന് തിരുവനന്തപുരം മാനവീയം വീഥിയില്‍ നടക്കും. കോവളം കേരള ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ സംഘടിപ്പിക്കുന്ന ഇ
ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സൈക്കിള്‍ ഡീജെയിങ് ഞായര്‍ രാവിലെ 6.30ന് തിരുവനന്തപുരം മാനവീയം വീഥിയില്‍ നടക്കും. കോവളം കേരള ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലി(കകങഎ)ന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയില്‍ 150-ഓളം സൈക്ലിസ്റ്റുകള്‍ പങ്കെടുക്കും. ക്രാഫ്റ്റ് വില്ലേജും ഇന്‍ഡസ് സൈക്ലിങ് എംബസിയും ബിയോണ്‍ഡ് സെവനും ചേര്‍ന്ന് ഒരുക്കുന്ന പരിപാടിയില്‍ ഡീജെ രാഹുലാണ് സൈക്കിളില്‍ സഞ്ചരിച്ചു ഡീജെയിങ് ചെയ്യുന്നത്.
ഡീജെ ഓണ്‍ എ ബൈക്ക് എന്ന് അറിയപ്പെടുന്ന യുകെസ്വദേശി ഡോം വൈറ്റിങ് വിദേശങ്ങളില്‍ പ്രചാരത്തിലാക്കിയതാണ് സൈക്കിള്‍ ഡീജെയിങ്. ഡിസ്‌ക് ജോക്കി എന്ന് അര്‍ത്ഥം വരുന്ന ഡീജെ എന്നത് റെക്കോര്‍ഡ് ചെയ്ത സംഗീതം തെരഞ്ഞെടുത്ത് പ്രത്യേക മിക്സറുകളുടെ സഹായത്തോടെ പ്രേക്ഷകരെ കേള്‍പ്പിക്കുന്നവരാണ്.