തിരുവനന്തപുരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (16:01 IST)
തിരുവനന്തപുരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ബൈക്ക് യാത്രികനായ ചാത്തന്‍പാറ സ്വദേശി സുധീര്‍ ആണ് മരിച്ചത്. 40 വയസ്സ് ആയിരുന്നു. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ സുധീറിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം ഓട്ടോയിലെ മൂന്നു യാത്രികര്‍ക്കും പരിക്കേറ്റുണ്ട്. ഇവരെ ചാത്തന്‍പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :