വര്‍ക്കലയില്‍ നവവധുവിന്റെ കൊലപാതകം ആസൂത്രിതം; കൊല്ലാന്‍ ശ്രമിച്ചത് മൂന്നുതവണ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (12:54 IST)
വര്‍ക്കലയില്‍ നവവധുവിന്റെ കൊലപാതകം ആസൂത്രിതം. യുവതിയെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചത് മൂന്നുതവണയാണ്. വര്‍ക്കലയില്‍ നവവതു നിഖിതയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അനീഷിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഭര്‍തൃഗ്രഹത്തില്‍ വച്ച് നിലവിളക്ക് കൊണ്ട് തലക്കടിയേറ്റാണ് യുവതി മരണപ്പെട്ടത്. 24 കാരിയായ നികിത ആലപ്പുഴ സ്വദേശിയാണ്.

ഭര്‍ത്താവായ അനീഷ് മുന്‍പ് മൂന്നു തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിയമനം. കൂടാതെ ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായും നിഖിതയെ ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും പോലീസ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :