കലൂർ മുതൽ ഇൻഫോപാർക്ക് വരെ: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അംഗീകാരം

അഭിറാം മനോഹർ| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (17:21 IST)
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ട മെട്രോ നിർമാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.

സെപ്റ്റംബർ ഒന്നിന് രണ്ടാം ഘട്ടത്തിൻ്റെ ശിലാസ്ഥാപന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചിരുന്നു. 11.17 കിലോമീറ്റർ വരുന്നതാണ് നിർദിഷ്ട പാത. 11 സ്റ്റേഷനുകളാണ് ഇതിൽ വരുന്നത്.1957.05 കോടി രൂപയാണ് നിർമാണചിലവ് പ്രതീക്ഷിക്കുന്നത്. ഇൻഫോപാർക്കിൽ കൂടി സേവനം എത്തുമ്പോൾ കൊച്ചിയുടെ ഗതാഗത കുരുക്കിന് ശമനം വരുമെന്നാണ് വിലയിരുത്തൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :