അനുബന്ധ വാര്‍ത്തകള്‍
- അന്ന് ഭര്‍ത്താവിനോട് പറഞ്ഞ രഹസ്യം ! രസകരമായ ആ നിമിഷം, ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ശരണ്യ മോഹന്‍
- വയനാട്ടില്‍ രണ്ടര വയസ്സുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു
- സ്പീക്കര്‍ പദവി രാജിവച്ച എംബി രാജേഷ് ഇന്ന് പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
- Heavy Rain in Kerala: ഇത്തവണ ഓണം കറക്കും; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം
- കേരള സവാരി ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി, സേവനം ആദ്യം ലഭ്യമാവുക തിരുവനന്തപുരത്ത്
ഭാര്യയെ സംശയം: വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി
ഭാര്യയെ സംശയിച്ച് വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശി നിഖിതയാണ് മരണപ്പെട്ടത്. 26 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് 35കാരനായ അനീഷിനെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ഭാര്യയോട് അനീഷിനുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. മൂന്നുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
അനീഷ് വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇരുവരും വര്‍ക്കലയിലെ അനീഷിന്റെ വീട്ടിലേക്ക് താമസം തുടങ്ങിയത്. ഇടയ്ക്കിടെ ഇരുവര്‍ക്കിടയിലും വഴക്കുണ്ടാവാറുണ്ടെന്ന് ബന്ധുക്കള്‍ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.