കേരള സവാരി ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി, സേവനം ആദ്യം ലഭ്യമാവുക തിരുവനന്തപുരത്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (19:50 IST)
സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആയ കേരള സവാരി ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങി. ഓഗസ്റ്റ് 17നാണ് സർവീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായിരുന്നില്ല.

ഗൂഗിൾ വെരിഫിക്കേഷനിൽ നേരിട്ട കാലതാമസമാണ് ആപ്പ് വൈകാൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് കേരള സവാരി
ആരംഭിച്ചത്. ഫോൺ,ഇമെയിൽ കൊടുത്ത് ആപ്പിൽ ലോഗിൻ ചെയ്യാം. പൈലറ്റ് പ്രോഗ്രാം എന്ന നിലയിൽ തിരുവനന്തപുരത്താണ് ഈ ആപ്പിൻ്റെ സേവനം ആദ്യം ലഭ്യമാക്കുന്നത്. തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപിക്കും.


കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിൽ ഒരുമാസത്തിനുള്ളിൽ സേവനം ലഭ്യമാകും. ഡ്രൈവർമാർക്ക് ജാക്കറ്റും ഐഡി കാർഡും ഉണ്ടായിരിക്കും. കേരല സവാരിയുടെ സ്റ്റിക്കർ വാഹനത്തിൻ്റെ മുന്നിലും പിറകിലുമുണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :