അതിര്‍ത്തിതര്‍ക്കത്തിന് പിന്നാലെ തിരുവനന്തപുരത്ത് സ്ത്രീകള്‍ക്ക് നേരെ ആസിഡ് ആക്രമണം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ജൂലൈ 2022 (10:45 IST)
അതിര്‍ത്തിതര്‍ക്കത്തിന് പിന്നാലെ തിരുവനന്തപുരത്ത് സ്ത്രീകള്‍ക്ക് നേരെ ആസിഡ് ആക്രമണം. ഇടയ്‌ക്കോട് സ്വദേശി ബിന്ദു, ബിന്ദുവിന്റെ മാതാവ്, മകള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ബിന്ദുവിന്റെ മകളായ അജിഷ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മൂന്നുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസികളായ ചന്ദ്രിക, ഇവരുടെ മകന്‍ വിജീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :