നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 16കാരനും ബന്ധുവും പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 4 ജൂണ്‍ 2022 (12:08 IST)
നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 16കാരനും ബന്ധുവും പിടിയില്‍. വ്യാഴാഴ്ചയാണ് പീഡനം നടന്നത്. നെടുമങ്ങാട്ടെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോകാനിറങ്ങിയ പെണ്‍കുട്ടിയെ സുഹൃത്തായ 16കാരനും 36കാരനായ സന്തോഷ് എന്നയാളും പെണ്‍കുട്ടിയെ വാനില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വാനില്‍ കയറ്റിയത്.

സന്തോഷിന്റെ വീട്ടില്‍ എത്തിച്ച് പെണ്‍കുട്ടിയേയും 16കാരനേയും മുറിയില്‍ പൂട്ടിയ ശേഷം സന്തോഷ് പുറത്തുപോകുകയായിരുന്നു. പീഡനത്തിന് ശേഷം സന്തോഷ് മടങ്ങിയെത്തുകയും ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ അടുത്ത ജംഗ്ഷനില്‍ ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :