1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Local News

മൂന്നാറില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസുദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

Idukki
മൂന്നാറില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസുദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ശാന്തമ്പാറ സ്റ്റേഷനിലെ സിപിഒ ആയിരുന്ന കൊന്നത്തടി സ്വദേശി ശ്യാംകുമാറിനെ(32)യാണ് പിരിച്ചുവിട്ടത്. മൂന്നാര്‍ നല്ലതണ്ണി സ്വദേശിയായ ഷീബ എയ്ഞ്ചല്‍ റാണിയായിരുന്നു(27) ആത്മഹത്യ ചെയ്തത്. വിവാഹിതനായിരുന്ന ശ്യാംകുമാര്‍ ഷീബാ എയ്ഞ്ചലുമായി ഇഷ്ടത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് മൂന്നാറില്‍ നിന്ന് ശാന്തന്‍പാറ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ആയതോടെ വാഗ്ദാനങ്ങളില്‍ നിന്ന് ഇയാള്‍ പിന്മാറുകയും ഷീബ ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ജില്ലാപോലീസ് മേധാവി സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസിലേക്ക് നാല് ലക്ഷത്തോളം കുട്ടികള്‍