1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ കുട്ടിക്ക് അബദ്ധത്തില്‍ ആശാവര്‍ക്കര്‍ രണ്ടുഡോസ് വിറ്റാമിന്‍ നല്‍കി; കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Trivandrum
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ കുട്ടിക്ക് അബദ്ധത്തില്‍ ആശാവര്‍ക്കര്‍ രണ്ടുഡോസ് വിറ്റാമിന്‍ നല്‍കി. കുളത്തൂര്‍ പിഎച്ച്‌സിയിലെത്തിയ നാലുവയസുകാരനാണ് ഡബിള്‍ ഡോസ് ഇഞ്ചക്ഷന്‍ എടുത്തത്. നാലുവയാസായ ഇരട്ടക്കുട്ടികള്‍ക്കുള്ള മരുന്ന് ആളുമാറി ഒരേ കുട്ടിക്ക് തന്നെ നല്‍കുകയായിരുന്നു. രണ്ടുഡോസ് വൈറ്റമിന്‍ എ സ്വീകരിച്ച കുട്ടിക്ക് ഛര്‍ദ്ദില്‍ ഉണ്ടാകുകയും  കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ആശാവര്‍ക്കറെ ജേലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഡല്‍ഹി നാലുനില കെട്ടിടത്തിന് തീപിടിച്ച സംഭവം: മരണം 27 ആയി