ദില്‍ഷോക്കിന് പിന്നാലെ അമീനും പോയി; മാതോലത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട് ചികിത്സയിലായിരുന്ന എട്ടുവയസുകാരനും മരണത്തിന് കീഴടങ്ങി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 മെയ് 2022 (11:29 IST)
കോഴിക്കോട് മാതോലത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട് ചികിത്സയിലായിരുന്ന എട്ടുവയസുകാരനും മരണത്തിന് കീഴടങ്ങി. വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീനാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുഹമ്മദ് ദില്‍ഷോക്ക് എന്ന ഒന്‍പതുവയസുകാരനും മരണപ്പെട്ടിരുന്നു. മിനഞ്ഞാന്ന് വൈകുന്നേരമാണ് കുട്ടികള്‍ കടവില്‍ കുളിക്കാനിറങ്ങിയത്. ഒഴുക്കില്‍പ്പെട്ട് അപകടം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :