ഗോതമ്പിന്റെ വില കുതിച്ചുയരുന്നു; കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 മെയ് 2022 (12:44 IST)
രാജ്യത്ത് ഗോതമ്പിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. കൂടാതെ ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രണത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇതിനുമുന്‍പ് കരാര്‍ ഒപ്പിട്ട കയറ്റുമതിക്ക് നിരോധനം ബാധകമാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉല്‍പ്പാദന രാജ്യമാണ് ഇന്ത്യ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :