നേര്യമംഗലത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, നാലുപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 മെയ് 2022 (11:41 IST)
നേര്യമംഗലത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരണപ്പെട്ടു. ഇടുക്കി പാറത്തോട് സ്വദേശിയായ കവിതയാണ് മരണപ്പെട്ടത്. 33വയസായിരുന്നു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക് പരിക്കേറ്റിട്ടുണ്ട്. പാറത്തോട് സ്വദേശികളായ വിജയന്‍, ശാന്തകുമാരി, മാധവന്‍, അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയി വരുമ്പോഴാണ് അപകടം ഉണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :