അനുബന്ധ വാര്‍ത്തകള്‍
- അമ്മയുടെ കണ്ണിലെ ഭയവും വിങ്ങലും കണ്ടില്ലെന്ന് നടിച്ചു: മാതൃദിനത്തിൽ കുറിപ്പുമായി കെ സുധാകരൻ
- മലയാളി പുരുഷന്മാരിൽ 44 ശതമാനവും ഗർഭ നിരോധനമാർഗങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകൾ പരപുരുഷ ബന്ധമുള്ളവരെന്ന് കരുതുന്നവർ: സർവേ
- രാജ്യത്ത് മൂന്നിലൊന്ന് സ്ത്രീകളും വീടുകളിൽ ശാരീരികമോ, ലൈംഗികമോ ആയ അതിക്രമങ്ങൾ നേരിടുന്നുവെന്ന് സർവേ
- ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ഇന്ന് അസാനി ചുഴലിക്കാറ്റാകും, സംസ്ഥാനത്ത് മഴ കനക്കും
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യ വിഷബാധ
കെ ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക് ആദ്യ ഘട്ടത്തിൽ ഒരു മണ്ഡലത്തിൽ 500 പേർക്ക് കണക്ഷൻ
സംസ്ഥാനത്ത് ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്ന കെ-ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ട 14,000 ഉപയോക്താക്കളെ കണ്ടെത്തി. ഒരു നിയോജക മണ്ഡലത്തിൽ 100 പേർ എന്ന തരത്തിലാണ് കണക്ഷൻ നൽകുക.
മണ്ഡലത്തിൽ 500 വീതം 70,000 സൗജന്യ കണക്ഷനുകൾ ആദ്യഘട്ടത്തിൽ നൽകും. ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പ്രാദേശിക ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്ന് സർക്കാർ ടെൻഡർ വിളിച്ചു. സെക്കൻഡിൽ 100 മെഗാബൈറ്റ് വേഗത്തിൽ ഇന്റർനെറ്റ് സേവനം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒരു ദിവസം ഒരു കുടുംബത്തിന് ഒന്നര ജിബി സൗജന്യ ഇന്റർനെറ്റ് ലഭിക്കും.