1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ വയോധകയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടു

Trivandrum
തിരുവനന്തപുരത്ത് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ വയോധകയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടു. ചിറയിന്‍കീഴ് പുതുക്കരി ഒറ്റിയില്‍ വീട്ടില്‍ ശാന്ത(73)യുടെ മാലയാണ് നഷ്ടപ്പെട്ടത്. രണ്ടേമുക്കാല്‍ പവന്‍ വരുന്ന മാലയാണ് നഷ്ട്‌പ്പെട്ടത്. 
 
മകള്‍ക്കൊപ്പമാണ് ഇവര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിയത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം വിശ്രമമുറിയില്‍ ഇരിക്കുമ്പോഴാണ് മാലനഷ്ടപ്പെട്ട കാര്യം ശ്രദ്ധിക്കുന്നത്. ഇതേതുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും മാല കിട്ടിയില്ല. പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
അടുത്ത ലേഖനം
സര്‍ക്കാരിനല്ല, ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കാണ് അധികാരം; ഡല്‍ഹി ബില്ലില്‍ രാഷ്‌ട്രപതി ഒപ്പുവച്ചു