അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്; മരണം 12; 1853 പേര്‍ക്ക് രോഗമുക്തി
- പമ്പയാറ്റില്‍ മൂന്നുയുവാക്കള്‍ മുങ്ങി മരിച്ചു
- ആദ്യമായി മുംബൈയില്‍ കൊവിഡ് കേസുകള്‍ 6000 കടന്നു
- മൂന്നുവയസുകാരന് കീടനാശിനി നല്കി കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു
- ചികിത്സ തേടിയില്ല: ദമ്പതികള്‍ കൊവിഡ് ബാധിതരായി മരണപ്പെട്ടു
സംസ്ഥാനത്ത് യുകെയില്‍ നിന്നുവന്ന ഒരാള്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 109 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 47,229 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,30,13,503 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.