1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

കൊവിഡ് കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ 3149 കോടിയുടെ വിറ്റുവരവ്

Trivandrum
കോവിഡ് പ്രതിസന്ധിയെ നേട്ടമാക്കാനുള്ള ഇച്ഛാശക്തിയുടെ പ്രതീകമാവുകയാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍. 2019-20 സാമ്പത്തിക വര്‍ഷം ലാഭത്തിലായത് 15 പൊതുമേഖലാ സ്ഥാപനങ്ങളാണ്. 3149 കോടി രൂപയുടെ വിറ്റുവരവാണ് ഇക്കാലയളവില്‍ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വന്തമാക്കിയത്.
 
കലവൂരിലെ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് ആണ് ഇതില്‍ മുന്‍നിരയിലുള്ളത്. കെഎസ്ഡിപി 2019-20 ല്‍ 7.13 കോടിയുടെ റെക്കോഡ് ലാഭം നേടി. ഈ സാമ്പത്തിക വര്‍ഷം 100 കോടിയുടെ വിറ്റുവരവാണ് സ്ഥാപനം സ്വന്തമാക്കിയത്. കോവിഡ് ആശങ്കയായി കേരളത്തിലെത്തിയ ആദ്യഘട്ടത്തില്‍ തന്നെ സാനിറ്റൈസര്‍ നിര്‍മ്മാണത്തില്‍ സ്ഥാപനം ശ്രദ്ധയൂന്നി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ 60 വാര്‍ഡുകളെ തപാല്‍ വകുപ്പ് പഞ്ചനക്ഷത്ര വാര്‍ഡുകളായി പ്രഖ്യാപിച്ചു