പ്രചരണ ചുമതല ഏറ്റെടുക്കാം. മത്സരിയ്കാനില്ലെന്ന് കെ സുരേന്ദ്രൻ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 21 ജനുവരി 2021 (07:45 IST)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പകരം പ്രചരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തിൽ ഉടൻ നിലപാട് അറിയിക്കാം എന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കിയീയ്കുന്നത്. പ്രമുഖ നേതാക്കൾ എല്ലാം മത്സരിയ്ക്കുന്നതിനാൽ സംസ്ഥാന പ്രസിഡന്റും മത്സരിച്ചാൽ പ്രചരണത്തിൽ ശ്രദ്ധ നൽകാൻ സാധിയ്ക്കില്ല എന്നാണ് കെ സുരേന്ദ്രന്റെ നിലപാട്. നേതാക്കൾക്കൊപ്പം സംസ്ഥാന അധ്യക്ഷൻമാർ കൂടി മത്സരിയ്ക്കുന്നതാണ് ബിജെപിയിലെ കീഴ്‌വഴക്കം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :