അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 13,788 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,05,71,773
- കോൺസലേറ്റ് ഉദ്യോഗസ്ഥന് നയതന്ത്ര കാർഡ്: സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിനെതിരെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണം
- യൂത്ത് കേണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് പത്തനാപുരത്ത് ഇന്ന് ഹര്‍ത്താല്‍
- വായ്പ നൽകുന്ന ആപ്പുകൾക്ക് ആർബിഐയുടെ ടാഗ്; നയം രൂപീകരിയ്ക്കാൻ റിസർവ് ബാങ്ക്
- ഞങ്ങൾ ഉടൻ കൊൽക്കത്തയിലെത്തും: പശ്ചിമ ബംഗാളിൽ മത്സരിയ്ക്കാനൊരുങ്ങി ശിവസേന
ഫോട്ടോ ഫ്ളാഷ് കണ്ണിലടിച്ച് തലകുനിച്ച ആനയെ നിവര്‍ത്താന്‍ പാപ്പാന്റെ ശ്രമം; നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കൊന്നു
നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കൊന്നു. കരിയിലകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ആന ഗൗരി നന്ദനന്‍ ആണ് പാപ്പാനെ തുമ്പികൈ കൊണ്ട് അടിച്ചു കൊന്നത്. ഫോട്ടോ ഫ്ളാഷ് കണ്ണിലടിച്ച് തലകുനിച്ച ആനയെ നിവര്‍ത്താന്‍ പാപ്പാന് തോട്ടി ഉപയോഗിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ആന തുമ്പികൈകൊണ്ടുയര്ത്തി പാപ്പാനെ നിലത്തടിക്കുകയും ഞെരിച്ച് കൊല്ലുകയുമായിരുന്നു.
പാപ്പാനെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ടുമണിക്കൂറോളം ആന പ്രദേശത്ത് ഭീകരത പരത്തി. പാര്‍ക്കു ചെയ്തിരുന്ന വാഹനളും തകര്‍ത്തു. പിന്നലെ എലിഫന്റ് സ്ക്വാഡും രണ്ടാം പാപ്പാനും ചേര്‍ന്നാണ് ആനയെ തളച്ചത്.