അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 22,065 പേർക്ക് രോഗബാധ, 34,477 പേർക്ക് രോഗമുക്തി, രാജ്യത്ത് കൊവിഡ് ബാധിതർ 99 ലക്ഷം കടന്നു
- മാധ്യമപ്രവര്ത്തകന് എസ്വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് രമേശ് ചെന്നിത്തല
- നൃത്തവേദിയിലേയ്ക്ക് വരന്റെ സുഹൃത്തുക്കൾ വലിച്ചിഴച്ചു, വിവാഹത്തിൽ നിന്നും പിൻമാറി വധു
- ഗാർഹിക സിലിണ്ടറുകൾക്ക് വീണ്ടും 50 രൂപ കൂട്ടി, രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് 100 രൂപ
- ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ 28,643 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തു
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 28,643 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഗ്രാമ- ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കായി 15,570 പോസ്റ്റല്‍ ബാലറ്റുകളും കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായി സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോസ്റ്റല്‍ മുഖേന 6,576 ബാലറ്റുകളും വിതരണം ചെയ്തു.
നാലു മുനിസിപ്പാലിറ്റികളിലായി 1,492 പോസ്റ്റല്‍ ബാലറ്റുകളും 683 സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളും ഉള്‍പ്പെടെ 2,175 പോസ്റ്റല്‍ ബാലറ്റുകള്‍ നല്കി. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷനില്‍ 2,601 പോസ്റ്റല്‍ ബാലറ്റുകളും 1,721 സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളും ഉള്‍പ്പെടെ 4,322 പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചിട്ടുണ്ട്.