അനുബന്ധ വാര്‍ത്തകള്‍
- നൃത്തവേദിയിലേയ്ക്ക് വരന്റെ സുഹൃത്തുക്കൾ വലിച്ചിഴച്ചു, വിവാഹത്തിൽ നിന്നും പിൻമാറി വധു
- ഗാർഹിക സിലിണ്ടറുകൾക്ക് വീണ്ടും 50 രൂപ കൂട്ടി, രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് 100 രൂപ
- ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം
- തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പുരോഗതി മൊബൈല്‍ ആപ്പിലൂടെ തത്സമയം അറിയാം
- നാളെ വോട്ടെണ്ണല്‍: ഉച്ചയോടെ ഫലപ്രഖ്യാപനം; 244കേന്ദ്രങ്ങള്‍ സജ്ജം
മാധ്യമപ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടല്ലന്നാണ് അറിയുന്നത്. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇന്നലെ തിരുവനന്തപുരത്ത് കാരയ്ക്കാമണ്ഡപത്തിന് സമീപമായിരുന്നു അപകടം നടന്നിരുന്നത്. ബൈക്കില്‍ വരികയായിരുന്ന പ്രദീപിനെ അതേ ദിശയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.