ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2020 (08:48 IST)
ജിദ്ദ: സൗദി അറേബ്യയിലെ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച പ്രാദേശിക സമയം 12.40 ഓടെയായിരുന്നു കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. സ്ഫോടക വസ്തുക്കൾ നിറച്ച് ബോട്ട് ഉപയോഗിച്ചായിരുന്നു ആക്രമണം എന്ന് സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഇന്ധനം നിറയ്ക്കുന്നതിനായി കപ്പൽ ടെർമിനലിൽ നങ്കൂരമിട്ട സമയത്തായിരുന്നു ആക്രമണം. ഇതോടെ കപ്പലിൽ നേരിയ സ്ഫോടനവും തീപിടുത്തവും ഉണ്ടായി.

ഉടൻ തന്നെ അഗ്നിശമന, സുരക്ഷ വുഭാഗം തീ അണച്ചതായി സൗദി ഊർജ്ജ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.. സ്ഫോടനത്തിൽ ആർക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ല എന്നാണ് വിവരം. അതേസമയം സംഭവം ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമാക്കാൻ സൗദി ഊർജ മന്ത്രാലയം വക്താവ് തയ്യാറായിട്ടില്ല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :