24 മണിക്കൂറിനിടെ 22,065 പേർക്ക് രോഗബാധ, 34,477 പേർക്ക് രോഗമുക്തി, രാജ്യത്ത് കൊവിഡ് ബാധിതർ 99 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2020 (09:50 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 22,065 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. 99,06,165 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 34,477 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.

354 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,43,709 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 94 ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 94,22,636 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 3,39,820 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 9,93,665 സാംപിളുകകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 15,55,60,655 സംപിളുകൾ രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :